KOYILANDY DIARY.COM

The Perfect News Portal

അസമിലെ പ്രളയക്കെടുതിയില്‍ മരണം 95 ആയി

.

ന്യൂഡല്‍ഹി: അസമില്‍ പ്രളയക്കെടുതിയില്‍ മരണം 95 ആയി ഉയര്‍ന്നു. ആറ് പേരുടെ മരണം കൂടി സ്ഥിരീകരിച്ചതോടെയാണ് മരണസംഖ്യ കൂടിയത്. പതിനാല് ജില്ലകളിലായി 1,60,000 പേരെയാണ് മഴക്കെടുതി ബാധിച്ചത്. അതേസമയം നുമാലിഗഡില്‍ ധന്‍ശ്രീ നദി അപകടകരമായ നിലയില്‍ കരകവിഞ്ഞ് ഒഴുകുകയാണ്. നിരവധി ജില്ലകള്‍ ദുരന്തമുഖത്താണ്.

 

ബിശ്വനാഥ്, ശിവസാഗര്‍ ജില്ലകളില്‍ രണ്ട് മരണങ്ങള്‍ വീതം റിപ്പോര്‍ട്ട് ചെയ്തു. ഗോലാഘട്ടില്‍ ഒരു മരണം സ്ഥിരീകരിച്ചു. മൊറിഗാവ് ജില്ലയിലാണ് മറ്റൊരു മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശിവസാഗറാണ് മഴക്കെടുതിയില്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച ജില്ല. ലഖിംപൂര്‍, ചാരാഡിയോ, ബിസ്വനാഥ്, ധേമാജി, കാംരൂപ് മെട്രോപൊളിറ്റന്‍, സോണിത്പൂര്‍, തിന്‍സൂക്കിയ, നഗാവ്, ദറാങ്, കര്‍ബി ആംഗ്‌ലോങ്ങ്, ഉഡല്‍ഗുരി എന്നിവിടങ്ങളെയും പ്രളയം രൂക്ഷമായ രീതിയില്‍ ബാധിച്ചിട്ടുണ്ട്.

 

45 ദുരിതാശ്വാസ ക്യാമ്പുകളിലായി 12,356 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. അതേസമയം ഒഡീഷയിൽ കനത്ത മഴയിൽ തലസ്ഥാന നഗരമായ ഭുവനേശ്വറിൽ വെള്ളക്കെട്ട് രൂക്ഷമായി. ഇവിടെ മാത്രം 100mm മഴ ലഭിച്ചുവെന്നാണ് റിപ്പോർട്ട്. ഇടിമിന്നലോടുകൂടിയ മഴയും മണിക്കൂറിൽ 30-50 കിലോമീറ്ററിൽ കാറ്റുവീശാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.

 

ഡല്‍ഹിയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത രണ്ട് മൂന്ന് ദിവസം ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പുണ്ട്. അസം, മേഘാലയ, ഒഡിഷ സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. നാഗാലാന്‍ഡില്‍ ചുമോകെഡിമ- പെരെന്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന താത്കാലിക പാലം ഒലിച്ചുപോയി. ഉത്തരാഖണ്ഡിലും പ്രളയഭീതി തുടരുന്നുണ്ട്. അളകനന്ദ, മന്ദാകിനി നദികള്‍ കരകവിഞ്ഞൊഴുകുന്നുണ്ട്.

Share news
error: Content is protected !!