തദ്ധേശ സ്ഥാപനങ്ങളെ സർക്കാർ കഴുത്ത് ഞെരിച്ച് കൊല്ലുന്നു: കെ ലോഹ്യ
.
നടുവണ്ണൂർ: തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ഗണ്യമായി വെട്ടി കുറച്ചു കൊണ്ട് ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളെ കഴുത്ത് ഞെരിച്ച് കൊല്ലുകയാണ് കേരള സർക്കാർ ഇപ്പോൾ ചെയ്യുന്നതെന്ന് രാഷ്ട്രീയ ജനതാദൾ സംസ്ഥാന സിക്രട്ടറി കെ.ലോഹ്യ പറഞ്ഞു. ഫണ്ട് വെട്ടിക്കുറച്ച യു.ഡി.എഫ് സർക്കാർ നിലപാടിനെതിരെ എൽ.ഡി.എഫ് നടുവണ്ണൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ഗ്രാമപഞ്ചായത്ത് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
ഗ്രാമസഭകളെ നോക്കുകുത്തിയാക്കുകയും, തീരുമാനങ്ങളെ അപ്രസക്തമാക്കുകയും ചെയ്യുന്ന നടപടിയാണിതെന്നും, സഹായങ്ങളും, ആനുകൂല്യങ്ങൾ നൽകാൻ കഴിയാതെ ബഡ്സ് സ്കൂളുകൾവരെ പ്രതിസദ്ധിയിലാവുന്ന അവസ്ഥയാണുള്ളതെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. ജിജീഷ് മോൻ അധ്യക്ഷത വഹിച്ചു. രവീന്ദ്രനാഥ്, ആദർശ് പുതുശ്ശേരി, വി.കെ.വസന്തകുമാർ, ടി.പി ദാമോദരൻ, ശശികോലാത്ത് എന്നിവർ സംസാരിച്ചു. അശോകൻ പുതുക്കുടി, എൻ.ആലി, എൻ സക്കറിയ, ഇല്ലത്ത് അഹമ്മദ്, സി .ബാലൻ എ.എം. ഗംഗാധരൻ, എന്നിവർ നേതൃത്വം നൽകി.



