കൊയിലാണ്ടി ശ്രീഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികൾ ഔഷധ സസ്യതോട്ടം നിർമ്മിച്ചു
.
കൊയിലാണ്ടി: ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികൾ കർക്കിടക മാസാചരണത്തിൻ്റെ ഭാഗമായി ഔഷധ സസ്യതോട്ടം നിർമ്മിച്ചു. കൊയിലാണ്ടി സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ ഡോ: ശ്വേത വേലായുധൻ, എഎംഎഐ കൊയിലാണ്ടി ഏരിയ സിക്രട്ടറി ഡോ: ആതിര കൃഷ്ണൻ, പ്രസിഡണ്ട് ഡോ: ബബിത പി, ഡോ: ബിന്ദു ദിനേശ് എന്നിവർ ഔഷധ തോട്ടം സന്ദർശിച്ചു.
മുപ്പതോളം ഔഷധ സസ്യങ്ങളാണ് വിദ്യാർത്ഥികൾ നട്ടുപിടിപ്പിച്ചത്. ഹെഡ്മാസ്റ്റർ കെ.കെ. മുരളി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഡോ: ശ്വേത വിദ്യാർത്ഥികൾക്ക് മഴക്കാല രോഗത്തെപ്പറ്റിയും പ്രതിരോധ പ്രവർത്തനത്തെക്കുറിച്ചും കാസെടുത്തു. മോളി വി.കെ. സ്വാഗതവും ശൈലജ നമ്പിയേരി നന്ദിയും പറഞ്ഞു.



