KOYILANDY DIARY.COM

The Perfect News Portal

ആഗ്‌നയ്ക്കും അശ്വന്തിനും യാത്രയയപ്പ് നൽകി

.
കൊയിലാണ്ടി: നേപ്പാളിലെ കാഠ്മണ്ഡു സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മൂന്നാമത് വേൾഡ് മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന  പന്തലായനി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാത്ഥികളായ ആഗ്ന കെ. കെ, അശ്വന്ത് കെ.കെ എന്നീ വിദ്യാർത്ഥികൾക്ക് സ്‌റ്റാഫ് അംഗങ്ങൾ യാത്രയയപ്പ് നൽകി. ആഗ്‌ന സ്കൂളിൽ നിന്നും പ്ലസ് ടു പൂർത്തിയാക്കിയതാണ്. അശ്വന്ത് പ്ലസ് വൺ വിദ്യാർത്ഥിയാണ്. രണ്ടു പേരും സഹോദരങ്ങളാണ്. സ്പോർട്സിൽ സംസ്ഥാന തലത്തിലും നാഷണൽ തലത്തിലും നിരവധി സമ്മാനങ്ങൾ ഈ കുട്ടികൾ നേടിയിട്ടുണ്ട്.
.
.
ആഗ്‌ന യോഗയിൽ നാഷണൽ തലത്തിൽ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുത്തിട്ടുണ്ട്. മിക്സ് ബോക്‌സിംഗ് കൂടാതെ റഗ്‌ബി, യോഗ, ഹർഡിൽസ്, കരാട്ടെ എന്നിവയിലൊക്കെ മത്‌സരിച്ച് പ്രൈസ് നേടാൻ  ആഗ്‌നയ്ക്ക് സാധിച്ചിട്ടുണ്ട്. അശ്വന്ത് ബേസ്ബോൾ, 
ഖൊഖൊ, യോഗ, കരാട്ടെ ഈ ഇനങ്ങളിൽ നിരവധി പ്രൈസുകൾ കരസ്ഥമാക്കിയിട്ടുണ്ട്. 
കരാട്ടെ, യോഗ എന്നിവയെല്ലാം ഈ കുട്ടികൾ സ്കൂളിൽ നിന്നാണ് പഠിച്ചത്. സ്പോർട്‌സിലും പഠനത്തിലും ഒരു പോലെ മികവ് തെളിയിക്കുന്ന ഈ വിദ്യാർത്ഥികൾ കാസർഗോഡ് പി. ഡബ്ള്യൂ. ഡി ജീവനക്കാരനായ കെ.കെ. ശ്രീലേഷ്, എൻ. വിന്ധ്യ എന്നിവരുടെ മക്കളാണ്.
.
.
സംസ്ഥാന തലം മുതൽ വേൾഡ് ചാമ്പ്യൻഷിപ്പ് വരെ പങ്കെടുക്കാൻ ഈ കുട്ടികൾക്ക് സാധിച്ചതിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്നും ഈ വിദ്യാർത്ഥികൾ നാടിനും സ്കൂളിനും അഭിമാനമാണെന്നും,  മറ്റു വിദ്യാർത്ഥികൾക്ക് മാതൃകയാണെന്നും പ്രിൻസിപ്പൽ ബീന പൂവത്തിൽ പറഞ്ഞു. രജിത കെ. ആർ, പ്രശാന്ത്. ജി , അഷിത തയ്യിൽ, സാലി ജോസ്, രശ്‌മി . കെ, ജസ്‌രിയ എം എന്നിവർ അനുമോദന ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.
Share news
error: Content is protected !!