KOYILANDY DIARY.COM

The Perfect News Portal

പ്ലസ് ടു സേ, ഇംപ്രൂവ്മെന്റ് പരീക്ഷാഫലം ശനിയാഴ്ച പ്രഖ്യാപിക്കും

.

തിരുവനന്തപുരം: ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ ഹയർസെക്കണ്ടറി രണ്ടാം വർഷ സേ/ഇംപ്രൂവ്മെന്റ് പരീക്ഷാഫലത്തിന്റെ തീയതി പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. പരീക്ഷാഫലം ശനിയാഴ്ച പുറത്തുവിടുമെന്ന് വിദ്യാഭ്യാസമന്ത്രി എൻ ശംസുദ്ദീൻ അറിയിച്ചു. പരീക്ഷാഫലം വൈകുന്നതുമൂലം നിരവധി വിദ്യാർത്ഥികളാണ് പ്രതിസന്ധിയിലായിരുന്നത്. പരീക്ഷ നടന്ന് രണ്ട് ആഴ്ച പിന്നിട്ടിട്ടും ഫലം പ്രസിദ്ധീകരിക്കാത്തത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.

 

കോളേജുകളിൽ ഡിഗ്രി ക്ലാസുകൾ അടക്കം ആരംഭിച്ചിട്ടും ഫലം വരാത്തത് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ആശങ്കയിലാക്കിയിരുന്നു. എഞ്ചിനീയറിങ് കോഴ്സുകളിലേക്കുള്ള അപേക്ഷാ സമയവുമായി ബന്ധപ്പെട്ടും വലിയ ആശങ്കകളാണ് ഉയർന്നിരുന്നത്. ഫലം വൈകുന്നത് വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനുള്ള അവസരം നഷ്ടപ്പെടുത്തുമെന്ന ആക്ഷേപവും ശക്തമായിരുന്നു.

 

Share news
error: Content is protected !!