KOYILANDY DIARY.COM

The Perfect News Portal

കെപിപിഎ കൊയിലാണ്ടി ഏരിയാ കൺവൻഷനും വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു

.
കൊയിലാണ്ടി: കെപിപിഎ കൊയിലാണ്ടി ഏരിയാ കൺവൻഷനും, എസ്എസ്എൽസി, പ്ലസ് ടു, എൽഎസ്എസ്, യുഎസ്എസ് വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. കൊയിലാണ്ടി എൻ.ഇ. ബാലറാം മന്ദിരത്തിൽ നടന്ന കൺവൻഷൻ സംസ്ഥാന ഫാർമസി കൗൺസിൽ പ്രസിഡണ്ട് ഒ.സി. നവീൻ ചന്ദ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് ടി.വി. രാഖില അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് പി.എം. സുരേഷ്, കമ്മിറ്റി അംഗങ്ങളായ ഷാജു ചെറുക്കാവിൽ, പി.കെ. രാജീവൻ, കെ. രജിഷ, നാരായണൻ തച്ചറക്കൽ, എ.കെ.അരുൺ രാജ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. രാഗേഷ് തരമ്മൽ സ്വാഗതവും രവി നവരംഗ് നന്ദിയും പറഞ്ഞു.
Share news
error: Content is protected !!