സ്വർണവില കുറഞ്ഞു; പവന് 1,07,600 രൂപ
.
സ്വർണവില കുറഞ്ഞു. 200 രൂപ കുറഞ്ഞ് പവന് 1,07,600 രൂപയായി. ഒരു ഗ്രാമിന് 13,450 രൂപയുമാണ് വില. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ചാണ് കേരളത്തിലെ സ്വര്‍ണവിലയിലും മാറ്റമുണ്ടാകുന്നത്. അന്താരാഷ്ട്ര വിപണിയില്‍ നിലവില്‍ സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് ഏകദേശം 4,000 ഡോളര്‍ പിന്നിട്ടു. നിലവില്‍ 4,170 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.




