KOYILANDY DIARY.COM

The Perfect News Portal

സ്ത്രീ സുരക്ഷാ പദ്ധതി ഉപേക്ഷിക്കുന്നു; നിയമസഭയിൽ സൂചന നൽകി മുഖ്യമന്ത്രി വിഡി സതീശൻ

.

എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ നിന്ന് യുഡിഎഫ് സർക്കാർ പിന്നോട്ട്. സ്‌ത്രീ സുരക്ഷാ പെൻഷൻ പദ്ധതി കഴിഞ്ഞ സർക്കാർ പ്രഖ്യാപിച്ചതാണെന്നും യുഡിഎഫ് സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ നിയമസഭയിൽ പറഞ്ഞു. ഉമ്മൻചാണ്ടി സൗജന്യ ഇൻഷൂറൻസ് പദ്ധതിയിൽ സ്വകാര്യ ആശുപത്രികളെയും സർക്കാർ ആശുപത്രികളെയും ഒരുപോലെ ഉൾപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

ഇതോടെ എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ നിന്നും വിഡി സതീശൻ സർക്കാർ പിന്നോട്ട് പോവുകയാണെന്ന കാര്യം വ്യക്തമാണ്. വീട്ടമ്മമാർക്ക് പ്രതിമാസം ആയിരം രൂപ ലഭ്യമാകുന്ന സ്‌ത്രീ സുരക്ഷാ പദ്ധതിയിൽ മുഖ്യമന്ത്രിയുടെ മറുപടി ഇതിൻറെ സൂചനയാണ്. ഉമ്മൻചാണ്ടി ആരോഗ്യ സുരക്ഷാ പദ്ധതി പഠിച്ച് നടപ്പിലാക്കുമെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. എന്നാൽ, പദ്ധതി സ്വകാര്യ ആശുപത്രിയിൽ സഹായിക്കാൻ ആണോ എന്ന പ്രതിപക്ഷത്തിന്റെ ആശങ്കയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി വിചിത്രമാണ്.

 

പദ്ധതിയിൽ സ്വകാര്യ ആശുപത്രികളെ ഉൾപ്പെടുത്തിയില്ലെങ്കിൽ ജനങ്ങൾക്ക് നല്ല ചികിത്സ ലഭ്യമാക്കുന്നില്ല എന്നതായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അതായത് വിശ്വാസ പദ്ധതിയുടെ പ്രധാന ഗുണഭോക്താവ് സ്വകാര്യ ആശുപത്രികൾ ആയിരിക്കുമെന്ന് സൂചനയാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്.

 

കെഎസ്ആർടിസിയിൽ ഒരു ഓർഡിനറി ബസും സിറ്റി ഫാസ്റ്റ് ആക്കി മാറ്റിയിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ക്ഷേമ പെൻഷൻ മുടക്കമില്ലാതെ നൽകുമെന്നും മുടങ്ങിയ പെൻഷൻ ഈ മാസം 24 മുതൽ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കളുടെ പട്ടികാ പുനപരിശോധിക്കുമെന്നും അനർഹരായ പലരും പട്ടികയിലുണ്ട് എന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

 

Share news
error: Content is protected !!