KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ജിവിഎച്ച്എസ്എസിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

.
കൊയിലാണ്ടി: ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ (GVHSS) എസ്എസ്എൽസി, എൻഎംഎംഎസ്, എംടിഎസ്ഇ, സി.എം കിഡ്സ് സ്കോളർഷിപ്പ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. സ്കൂൾ കോമ്പൗണ്ടിൽ സംഘടിപ്പിച്ച ചടങ്ങ് നഗരസഭാ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എ. സജീവ് കുമാർ അധ്യക്ഷത വഹിച്ചു.
വാർഡ് കൗൺസിലർ സി.കെ. ജയദേവൻ, എസ്.എം.സി ചെയർമാൻ പ്രവീൺ കുമാർ, എസ്.എസ്.ജി ചെയർമാൻ സി ജയരാജ്,എസ് എസ് ജി കൺവീനർ എം.ജി. ബൽരാജ്, ഒ.എസ്.എഫ് കൺവീനർ എൻ.വി. വത്സൻ, മദർ പിടിഎ പ്രസിഡണ്ട് അസ്മ, ബഷീർ രഞ്ജു എസ്, ബ്രിജുല ആർ, റിജിന കെ പി എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക ടി. ഷജിത സ്വാഗതവും നവനീത് കെ. നന്ദിയും പറഞ്ഞു.
വിവിധ മത്സര പരീക്ഷകളിൽ മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ പ്രത്യേകം ആദരിക്കുകയും ഉപഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. വിദ്യാർത്ഥികളുടെ അക്കാദമിക മികവ് കൂടുതൽ ഉയരങ്ങളിലെത്തട്ടെയെന്ന് ആശംസിച്ചുകൊണ്ടാണ് പരിപാടി സമാപിച്ചത്.
Share news
error: Content is protected !!