KOYILANDY DIARY.COM

The Perfect News Portal

പെരുവട്ടൂർ വെങ്ങളത്ത്കണ്ടി ശ്രീ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം

കൊയിലാണ്ടി: പെരുവട്ടൂർ വെങ്ങളത്ത്കണ്ടി ശ്രീ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം നടക്കുന്നു. ജൂൺ 18ന് (1201 മിഥുനം 04) വ്യാഴാഴ്ച ക്ഷേത്രം തന്ത്രി ശ്രീ സുബ്രഹ്മണ്യൻ തിരുമേനിയുടെ കാർമ്മികത്വത്തിൽ വിവിധ ശുദ്ധിക്രിയകളോടെയാണ് ചടങ്ങ് നടത്തുന്നതെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. പ്രതിഷ്ഠാദിന പൂജ – 100 രൂപ, ഗണപതിഹോമം – 100 രൂപ.

വഴിപാട് നടത്താനാഗ്രഹിക്കുന്നവർ 9846246 507, 9646500760, 9846 265 814 എന്ന നമ്പറുകളിൽ ബന്ധപ്പെടുക. ക്ഷേത്ര നവീകരണ പ്രവർത്തനങ്ങളിലേക്ക് ഉദാരമായി സംഭാവന ചെയ്യണമെന്നും, പ്രസ്തുത ചടങ്ങുകളുമായി എല്ലാ ഭക്തജനങ്ങളും സഹകരിക്കണമെന്നും ക്ഷേത്ര പരിപാലന കമ്മറ്റി സെക്രട്ടറി അറിയിച്ചു. 

Share news
error: Content is protected !!