KOYILANDY DIARY.COM

The Perfect News Portal

കരിയർ ഗോൾ സെറ്റിംഗ് പ്രോഗ്രാമും, അനുമോദന സദസ്സും

.
കൊയിലാണ്ടി: കുറുവങ്ങാട് ശക്തി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കരിയർ ഗോൾ സെറ്റിംഗ് പ്രോഗ്രാമും, അനുമോദന സദസ്സും സംഘടിപ്പിച്ചു.
നഗരസഭാ കൗൺസിലർ ശ്രീജാ റാണി പരിപാടി ഉദ്ഘാടനം ചെയ്തു. കരിയർ കൗൺസിലർ ഡോ. പി.എം. പ്രഭാകരൻ കരിയർ ഗൈഡൻസ് ക്ലാസ്സ് നയിച്ചു.
.
.
തുടർന്ന്  എൽ.എസ്.എസ്, യു.എസ്.എസ്., എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി പരീക്ഷകളിൽ വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. എൻ.കെ. സുരേന്ദ്രൻ, കെ. സുകുമാരൻ, സി.കെ. കൃഷ്ണൻ, എം. രാധാസ്, സി.എം. രാജേഷ്, കനാത്ത് വിജയൻ തുടങ്ങിയവർ സംസാരിച്ചു.
Share news
error: Content is protected !!