KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് ബുധനാഴ്ചയോടെ കാലവർഷമെത്തും; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

.

കാലവർഷത്തിന് മുന്നോടിയായി മഴ കനക്കുന്നു. ഇന്ന് ഒമ്പത് ജില്ലകളിലാണ് യെല്ലോ അലേർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

 

24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം. ബുധനാഴ്ചയോടെ കേരളത്തിൽ കാലവർഷമെത്തും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ജൂൺ 2ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ശക്തമാവുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാ​ഗ്രതാ നി‍‍ർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

Advertisements
Share news
error: Content is protected !!