KOYILANDY DIARY.COM

The Perfect News Portal

കണയങ്കോട് മാവുന്നത്ത് കുടുംബ സംഗമം ശ്രദ്ധേയമായി

കൊയിലാണ്ടി: കുടുംബബന്ധങ്ങളുടെ ഊഷ്മളതയും തലമുറകളുടെ സ്നേഹ സംഗമവും നിറച്ച് കണയങ്കോട് മാവുന്നത്ത് കുടുംബ സംഗമം ശ്രദ്ധേയമായി. മാവുന്നത് വേലുകുട്ടി – മാധവി ദമ്പതികളുടെ സന്തതികളായ ഏഴോളം കുടുംബാംഗങ്ങളും അവരുടെ മറ്റു കുടുംബങ്ങളും പങ്കെടുത്ത സംഗമം കുടുംബസ്നേഹത്തിന്റെ അപൂർവ നിമിഷങ്ങൾ സമ്മാനിച്ചു. മാവുന്നത്ത് സാവിത്രി, നമ്പറമ്പത്ത് ശ്രീധരൻ, ശങ്കരൻ മാസ്റ്റർ, കുട്ടോത്ത് കരുണാകരൻ, ശാന്ത ആലോളി പുഷോത്തമൻ മാസ്റ്റർ രാജീവൻ, മധുസൂദനൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചുകൊണ്ട് സംഗമത്തിന് തുടക്കമായി. 
.
.
പഴയ ഓർമ്മകൾ പങ്കുവെച്ചും പുതിയ തലമുറയ്ക്ക് കുടുംബപാരമ്പര്യത്തിന്റെ മഹത്വം കൈമാറിയും നടന്ന സംഗമം ഹൃദയസ്പർശിയായി. കുടുംബാംഗങ്ങൾ തമ്മിലുള്ള സൗഹൃദവും ആത്മബന്ധവും കൂടുതൽ ദൃഢമാക്കുന്ന തരത്തിലായിരുന്നു പരിപാടികൾ. ഒരുമയുടെ സന്ദേശം ഉയർത്തിപ്പിടിച്ച സംഗമം പങ്കെടുത്തവരുടെ മനസ്സിൽ മധുരസ്മരണയായി മാറി. അഡ്വ. ജതീഷ് ബാബു സ്വാഗതവും അഡ്വ. ഷജിത്ത് ലാൽ നന്ദിയും പറഞ്ഞു. 
Share news
error: Content is protected !!