KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് ഡിസിസി പ്രസിഡണ്ട് സ്ഥാനത്തിനായി കോൺഗ്രസിൽ പിടിവലി രൂക്ഷം

.

കോഴിക്കോട് ഡിസിസി പ്രസിഡണ്ട് സ്ഥാനത്തിനായി കോൺഗ്രസിൽ പിടിവലി രൂക്ഷം. കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ് ഉൾപ്പെടെ ജില്ലയിലെ മുതിർന്ന നേതാക്കളാണ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ചരടുവലി നടത്തുന്നത്. ഡിസിസി പ്രസിഡണ്ട് പ്രവീൺകുമാർ, കൊയിലാണ്ടി മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് പുതിയ ജില്ല അദ്ധ്യക്ഷനാകാൻ കോൺഗ്രസിൽ ചരടുവലികൾ തുടങ്ങിയത്. കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ്, മീഡിയ സെൽ അംഗം നിജേഷ് അരവിന്ദ്, എൻ സുബഹ്മണ്യൻ, ഡിസിസി വൈസ് പ്രസിഡണ്ട് പി പി നൗഷീർ എന്നിവരാണ് പ്രസിഡണ്ട് സ്ഥാനത്തിനായി രംഗത്തുള്ളത്.

 

കെ സി വേണു ഗോപാലിൻ്റെ അനുയായി എന്നതാണ് നിയാസിൻ്റെ ബലം. എന്നാൽ കോർപ്പറേഷനിലെ പരാജയത്തിന് പിന്നാലെ ഉണ്ടായ വിവാദവും നിയാസിനെതിരെയുള്ള എതിർപ്പുമാണ് വിനയാകുക. നിജേഷ് അരവിന്ദന് സീറ്റ് നൽകാത്ത വിഷയത്തിൽ ഉൾപ്പെടെ പരാതി നിലനിൽക്കുന്നതിനാൽ പ്രസിഡണ്ട് സ്ഥാനം കൊടുത്ത് അനുനയിപ്പിക്കാനുള്ള നിക്കം നടക്കുന്നതായും സൂചനയുണ്ട്. 

Share news
error: Content is protected !!