KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി റെയിൽവെ സ്റ്റേഷനിലേക്കുള്ള യാത്രക്കാർ ദുരിതത്തിൽ

ചേമഞ്ചേരി: ചേമഞ്ചേരി റെയിൽവെ സ്റ്റേഷനിലേക്ക് യാത്ര ചെയ്യുന്ന ട്രെയിൻ യാത്രക്കാർ ദുരിതത്തിൽ. ദേശീയ പാതയിൽ നിന്നും റെയിൽവെ സ്റ്റേഷനിലേക്ക് പ്രവേശിക്കാനുള്ള ചെറിയ ഇടുങ്ങി വഴിയിലൂടെ ഇറങ്ങാനും കയറാനും കഴിയാതെ ദുരിത ലായിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ മുട്ടോളം വെള്ളം ഉയർന്നതോടെയാണ് യാത്ര ഏറെ ദുഃസഹമായത്. റോഡിൽ നിന്നും ഇറങ്ങിയുള്ള യാത്രയ്ക്ക് ഒരു പ്ലാറ്റ് ഫോം നിർമ്മിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
.
.
രാവിലെ 7 നും ഉച്ചക്ക് 12 നും വൈകിട്ട് 7 നും ഇടയിൽ 300 ഓളം പേരാണ് ലോക്കൽ ട്രെയിൻ ആശ്രയിക്കുന്നത്. സുഗമമായ കാൽ നട യാത്ര സൗകര്യം വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. അതേ സമയം മേൽപ്പാലം നിർമ്മിക്കാമെന്ന്  അധികൃതർ ഉറപ്പു നൽകിയിട്ടും നടപടി വൈകുന്നതിലും ആശങ്കയുണ്ട്. ഇത് വഴിയുള്ള യാത്രക്കാർ  കുറഞ്ഞാൽ ലോക്കൽ ട്രെയിൻ സ്‌റ്റോപ്പ് നിർത്തലാക്കാനും സാധ്യത കൂടുതലാണ്. അല്ലെങ്കിൽ സ്റ്റേഷൻ തന്നെ ഒഴിവാക്കിയേക്കും.
Share news
error: Content is protected !!