KOYILANDY DIARY.COM

The Perfect News Portal

കേരളത്തിലെ മുഖ്യമന്ത്രി ആരാണെന്ന് തീരുമാനിക്കുന്നതിനായുള്ള നിർണായക യോഗം ഇന്ന് ദില്ലിയിൽ ചേരും

.

കേരളത്തിലെ മുഖ്യമന്ത്രി ആരാണെന്ന് തീരുമാനിക്കുന്നതിനായുള്ള നിർണായക യോഗം ഇന്ന് ദില്ലിയിൽ ചേരും. നിരീക്ഷകരെ നിശ്ചയിക്കും. തമിഴ്നാട്ടിൽ ടിവികെയ്ക്ക് പിന്തുണ നൽകുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ വൈകീട്ട് യോഗം ചേരും. രാഹുൽ ഗാന്ധി, കെ. സി വേണുഗോപാൽ അടക്കമുള്ള നേതാക്കൾ പങ്കെടുക്കും. അതേസമയം, മുസ്ലിം ലീഗിലും മന്ത്രിപദത്തിനായി കൂടിയാലോചനകൾ സജീവമായി തുടരുകയാണ്.

 

ചരിത്രത്തിലെ ഏ‍റ്റവും വലിയ ഭൂരിപക്ഷമാണ് കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത്. 22 അംഗങ്ങള്‍ തെരഞ്ഞെടുപ്പിൽ ജയിച്ചതിനാൽ അഞ്ചു മന്ത്രിമാരും ഒരു കാബിനറ്റ് പദവിയും മുസ്ലിം ലീഗിന് ലഭിച്ചേക്കും. അർഹിക്കുന്ന പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. അഞ്ചു മന്ത്രിമാരെയും ഉപമുഖ്യമന്ത്രിസ്ഥാനവുമാണ് മുസ്ലിം ലീഗ് പ്രതീക്ഷിക്കുന്നത്. അർഹമായ പരിഗണന ലഭിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി മികച്ച പദവിയിലുണ്ടാവുമെന്നും സാദിക്കലി തങ്ങൾ പറഞ്ഞു.

 

 

Share news
error: Content is protected !!