KOYILANDY DIARY.COM

The Perfect News Portal

ഓപ്പറേഷൻ നംഖോറിൻ്റെ ഭാഗമായി ഭൂട്ടാൻ കസ്റ്റംസ് സംഘം കേരളത്തിൽ

.

വാഹന കള്ളക്കടത്ത് പിടികൂടുന്നതിനുള്ള ഓപ്പറേഷൻ നംഖോറിൻ്റെ ഭാഗമായി ഭൂട്ടാൻ കസ്റ്റംസ് സംഘം കേരളത്തിൽ. കസ്റ്റംസ് കമ്മീഷണർ ഉൾപ്പെടെ പത്തംഗ സംഘം ആണ് ഭൂട്ടാനിൽ നിന്ന് കേരളത്തിലേക്ക് എത്തിയത്. ഇന്ത്യയിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുമായുള്ള യോഗത്തിൽ സംഘം പങ്കെടുക്കും. ഇന്തോ ഭൂട്ടാൻ സംയുക്ത കസ്റ്റംസ് യോഗം മൂന്നാറിൽ ആരംഭിച്ചു. ഇരു രാജ്യങ്ങളും വാഹനക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് ശേഖരിച്ച വിവരങ്ങൾ ചർച്ച ചെയ്യും.

 

15,000 ഓളം വാഹനങ്ങൾ ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് കടത്തിയിട്ടുണ്ടെന്നാണ് കണക്ക്. നികുതി വെട്ടിച്ചുള്ള വാഹനക്കടത്ത് തടയാനുള്ള നടപടികളും ഓപ്പറേഷൻ നംഖോറിൻ്റെ ഭാഗമായി ശേഖരിച്ച വിവരങ്ങളും പരസ്പരം ചർച്ച ചെയ്യുക എന്നുള്ളതാണ് യോഗത്തിൻ്റെ ലക്ഷ്യം. ഓപ്പറേഷൻ നംഖോറിൻ്റെ അടുത്ത നടപടി എങ്ങനെ വേണമെന്നും തീരുമാനമുണ്ടാകും.

Advertisements

 

 

Share news
error: Content is protected !!