കണ്ണൂരിൽ തെയ്യത്തിനിടെ സംഘം ചേർന്ന് മോഷണം; അഞ്ചര പവൻ്റെ മാല നഷ്ടമായി
.
കണ്ണൂർ: പയ്യന്നൂർ മാതമംഗലത്ത് തെയ്യത്തിനിടെ സംഘം ചേർന്ന് മോഷണം. മാതമംഗലം പുലിയൂർ കാളി ക്ഷേത്രത്തിലെ തെയ്യത്തിനിടെയാണ് മോഷണം നടന്നത്. പാപ്പിനിശ്ശേരി സ്വദേശി പി.വി. രോഹിണിയുടെ അഞ്ചര പവൻ്റെ മാലയാണ് നഷ്ടമായത്. നാലുപേർ സംഘമായി ചേർന്നാണ് മോഷണം നടത്തിയത്. തെയ്യത്തിൻ്റെ അനുഗ്രഹം വാങ്ങാൻ നിൽക്കുമ്പോൾ തിരക്കുണ്ടാക്കി ഒരാൾ മാല പൊട്ടിക്കുമ്പോൾ മറ്റ് മൂന്ന് പ്രതികൾ അതിന് സൗകര്യം ചെയ്തു നൽകി.




