KOYILANDY DIARY.COM

The Perfect News Portal

സ്വർണവില കൂടി; പവന് 1,07,560 രൂപ

.

സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ മാറ്റം. ഇന്ന് മാത്രം ഒരു പവൻ സ്വർണത്തിന് 2760 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 1,07,560 രൂപയായി വർധിച്ചു. ഒരു ഗ്രാം സ്വർണത്തിന് 13445 രൂപയാണ് നിരക്ക്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 104800 രൂപയായിരുന്നു വില.

 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവില താഴോട്ടായിരുന്നു. ഈ മാസം 23-ാം തീയതി മാർച്ച് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണം എത്തിയിരുന്നു. അന്ന് ഒരു പവന് സ്വർണത്തിന് ഒരു ലക്ഷത്തിൽ താഴെ വില രേഖപ്പെടുത്തിയിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ സ്വർണവില ഉയരുകയായിരുന്നു. വീണ്ടും സ്വർണവില കുത്തനെ കൂടുകയാണ്. 1,26,920 രൂപയിൽ ഈ മാസം ആദ്യം സ്വർണവില എത്തിയിരുന്നു. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം തുടരുന്നുകൊണ്ടിരുന്നാൽ ഇനിയും സ്വർണവില ഉയർന്നേക്കുമെന്നാണ് സൂചന.

 

Share news
error: Content is protected !!