KOYILANDY DIARY.COM

The Perfect News Portal

മലബാർ സുകുമാരൻ ഭാഗവതർ പുരസ്കാരം പ്രതാപ് കോഴിക്കോടിന്

.
കൊയിലാണ്ടി: മലബാർ സുകുമാരൻ ഭാഗവതർ പുരസ്കാരം പ്രതാപ് കോഴിക്കോടിന്. പൂക്കാട് കലാലയം ഗുരുസ്മരണ പുരസ്കാരത്തിന് പ്രശസ്ത സംഗീതജ്ഞൻ പ്രതാപ് കോഴിക്കോട് അർഹനായി. അഞ്ച് പതിറ്റാണ്ടായി സംഗീതരംഗത്ത് നടത്തിവരുന്ന സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്ക്കാരം. ആർട്ടിസ്റ്റ് യു.കെ. രാഘവൻ രൂപകല്പന ചെയ്ത ശില്പം, 10001 രൂപ ക്യാഷ് അവാർഡ്, പ്രശസ്തിപത്രം എന്നിവ അടങ്ങുന്ന പുരസ്കാരം ഏപ്രിൽ 22 ന് നടക്കുന്ന ഗുരുസ്മരണ ചടങ്ങിൽ സമ്മാനിക്കും.
Share news
error: Content is protected !!