KOYILANDY DIARY.COM

The Perfect News Portal

നാമനിർദേശ പത്രിക സമർപ്പിച്ച് എൽ ഡി എഫ് സ്ഥാനാർത്ഥികൾ

.

നിയമസഭാ തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്ന എൽഡിഎഫ്‌ സ്ഥാനാർത്ഥികള്‍ നാമനിർദേശ പത്രിക സമര്‍പ്പിച്ചു. മന്ത്രിമാരായ പി. രാജീവ്, പി എ. മുഹമ്മദ് റിയാസ്, വി. ശിവൻകുട്ടി, കെ. രാജൻ, കെ. എൻ. ബാലഗോപാൽ തുടങ്ങിയവർ ഉൾപ്പെടെയാണ് ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചത്. മുഹമ്മദ് റിയാസ് ബേപ്പൂർ മണ്ഡലത്തിലും പി രാജീവ് കളമശേരിയിലുമാണ് ജനവിധി തേടുന്നത്.

 

കൊട്ടാരക്കര നിയോജക മണ്ഡലത്തിലാണ് കെ എൻ ബാലഗോപാൽ മത്സരിക്കുന്നത്. തിങ്കളാഴ്ച ആണ്‌ പത്രിക നൽകാനുള്ള അവസാന ദിവസം. നിയമസഭാ തെരഞ്ഞെടുപ്പിലെ ധർമ്മടത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നാമനിർദേശപത്രിക സമർപ്പിച്ചിരുന്നു.

Advertisements

 

Share news