മത്സ്യതൊഴിലാളികൾക്ക് ഫൈബർ വളളം വിതരണം ചെയ്തു
.
മൂടാടി: മത്സ്യതൊഴിലാളികൾക്ക് ഫൈബർ വളളം വിതരണം ചെയ്തു. 2025 -26 വാർഷിക പദ്ധതിയുടെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്തിലെ മത്സ്യതൊഴിലാളികൾക്ക് ഫൈബർ വള്ളം വിതരണം ആരംഭിച്ചു. മൂടാടി ബീച്ചിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് എം.പി. അഖില ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.


സ്ഥിരം സമിതി അധ്യക്ഷരായ കെ. സത്യൻ, സജ്ന പിരിശത്തിൽ, വാർഡ് മെമ്പർമാരയ റൗസി ബഷീർ, കെ.പി. കരീം, അനസ് ആയടത്തിൽ, ഉസ്ന, അനസ് അണ്യാട്ട് എന്നിവർ സംസാരിച്ചു. പപ്പൻ മൂടാടി സ്വാഗതവും ഫിഷറീസ് സബ് ഇൻസ്പെക്ടർ സന്ധ്യ നന്ദിയും പറഞ്ഞു.
Advertisements




