KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ ശുദ്ധജല വിതരണം ആരംഭിച്ചു

കൊയിലാണ്ടി നഗരസഭയിലെ കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ ശുദ്ധജല വിതരണം ആരംഭിച്ചു. നഗരസഭ ചെയർമാൻ യു.കെ ചന്ദ്രൻ ശുദ്ധജല വിതരണ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് ചെയർപേഴ്സൻ സി.ടി ബിന്ദു, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ മാരായ എ സുധാകരൻ, എ.പി. സുധീഷ്, രമ്യ പണ്ടാരക്കണ്ടി, ദൃശ്യ, കൗൺസിലർമാരായ പി.കെ. ഷൈജു, ശ്രീജറാണി, അഡ്വ. ഉമേന്ദ്രൻ, സി.കെ ജയദേവൻ, ബീന, വിജയലക്ഷ്മി, റാഷിദ്, നഗരസഭ സെക്രട്ടറി പ്രദീപ്, ക്ലീൻ സിറ്റി മാനേജർ  കെ.സി. രാജീവൻ എന്നിവർ പങ്കെടുത്തു.
Share news