KOYILANDY DIARY.COM

The Perfect News Portal

തേങ്ങാക്കൂടയ്ക്ക് തീ പിടിച്ചു

.
കൊയിലാണ്ടി: തേങ്ങാക്കൂടയ്ക്ക് തീ പിടിച്ചു. SBI ക്കു സമീപം ഷിഫ ഹൗസിൽ ഹയറുന്നീസയുടെ വീട്ടിന് തൊട്ടടുത്തുള്ള ഓടിട്ട തേങ്ങാ കൂടക്കാണ് തീ പിടിച്ചത്. ഇന്ന് രാവിലെ 11.30 യോടു കൂടിയാണ് സംഭവം. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേന എത്തുകയും വാട്ടർ മിസ്റ്റ് വാഹനം ഉപയോഗിച്ച് തീ പൂർണമായും അണക്കുകയും ചെയ്തു. അയ്യായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
സ്റ്റേഷൻ ഓഫീസർ ബിജു വി കെയുടെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷിജി ഐ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ നിധി പ്രസാദ് ഇഎം, സാരംഗ് എസ് ആർ, ഷാജു കെ, ഹോം ഗാർഡ് രാജേഷ് കെ പി, സിവിൽ ഡിഫൻസ് അംഗം പ്രതീഷ് എന്നിവർ തീ അണക്കുന്നതിൽ ഏർപ്പെട്ടു.
Share news