മൂടാടിയെ തരിശു രഹിതമാക്കുന്ന പൊൻകതിർ പദ്ധതിക്ക് തുടക്കം
മൂടാടിയെ തരിശു രഹിതമാക്കുന്ന പൊൻകതിർ പദ്ധതിക്ക് തുടക്കം കുറിച്ചു. കേട്ടയകത്ത് പാടശേഖരത്തിലെ ചാത്തമ്പത്ത് താഴയാണ് വർഷങ്ങളായി തരിശിട്ട നെൽവയൽ യന്ത്രസഹായത്തോടെ നിലമൊരുക്കി വിത്തിട്ടത്. ചാലി ചാക്കര തോട് കടന്നു പോകുന്ന ഭൂപ്രദേശമാണിത്. കർഷകർക്ക് നിലമൊരുക്കൽ, കൊയ്ത് എന്നിവക്ക് ഗ്രാമപഞ്ചായത്ത് 50% കൂലി ചെലവ് നൽകുന്ന പദ്ധതിയാണ് പൊൻകതിർ.

മുഴുവൻ പാടശേഖരങ്ങളും ഈ പദ്ധതിയിലൂടെ കതിരണിയിക്കുമെന്നാണ് പ്രതിക്ഷിക്കുന്നത്. വിളവെടുത്ത നെല്ല് സംഭരിച്ച് കാർഷിക കർമ സേന വഴി തവിടു കളയാത്ത മൂടാടി അരിയാക്കി വിപണം ചെയ്യുന്നുമുണ്ട്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.പി. അഖില വിത്തിടൽ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സി.കെ. ശ്രീ കുമാർ അധ്യക്ഷതവഹിച്ചു. വാർഡ് മെമ്പർ രമ്യ സുർജിത്, പാടശേഖരസമിതി സെക്രട്ടറി പി.രാഘവൻ, പ്രസിഡണ്ട് മൊയ്തു ഹാജി. കൃഷി ഓഫീസർ ഫൗസിയ പി. ഫൈസൽ എന്നിവർ സംസാരിച്ചു.




