റിപ്പബ്ലിക് സദസ്സ് നടത്തി
.
കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് സദസ്സ് നടത്തി. ലൈബ്രറി പ്രസിഡണ്ട് എൻ. എം. നാരായണൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഗ്രന്ഥശാല പ്രവർത്തകനും താലൂക്ക് റിസോഴ്സ് പേഴ്സനുമായ ഇ. നാരായണൻ മുഖ്യപ്രഭാഷണം നടത്തി. വനിതാ വേദി സെക്രട്ടറി അനീഷ, പ്രസിഡണ്ട് കെ. റീന, കെ. എം. ബാലകൃഷ്ണൻ, വി.കെ. ദീപ, ടി. എം. ഷീജ, ബാലവേദി സെക്രട്ടറി അശ്വിൻ എന്നിവർ സംസാരിച്ചു.



