KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയിലെ X-RAY പ്രിന്റിംഗ് സംവിധാനം പുനസ്ഥാപിക്കണം; യുവമോർച്ച പ്രക്ഷോഭത്തിലേക്ക്..

.
കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയിലെ X-RAY  പ്രിന്റിംഗ് സംവിധാനം പുനസ്ഥാപിക്കണം എന്നും പ്രിന്റ് ഇല്ലാതിരുന്നിട്ടും പ്രിന്റ്റിന്റെ ചാർജ് രോഗികളിൽ നിന്ന് ഈടാക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും യുവമോർച്ച ആവശ്യപ്പെട്ടു.
യുവമോർച്ച കോഴിക്കോട് നോർത്ത് ജില്ലാ സെക്രട്ടറി അമൽ ഷാജി വിഎം ന്റെ നേതൃത്വത്തിൽ ആശുപത്രി സൂപ്രണ്ടിന് രേഖാമൂലം സമര നോട്ടീസ് സമർപ്പിച്ചു.
ഫെബ്രുവരി മാസം മുതൽ പ്രവർത്തനം നിലച്ച X-RAY പ്രിന്റിംഗ് യൂണിറ്റിൻ്റെ ചാർജ് രോഗികളിൽ നിന്ന് ഇപ്പോഴും ഈടാക്കുന്ന പ്രവണത അംഗീകരിക്കാൻ കഴിയില്ലെന്ന് യുവമോർച്ച ചൂണ്ടിക്കാട്ടി. യുവമോർച്ച ജില്ലാ കമ്മറ്റി അംഗം വൈശാഖ്, വിമിത് സാഗർ, ഐശ്വര്യ, സിദ്ധാർഥ് എന്നിവർ പങ്കെടുത്തു.
Share news