57 കാരിയെ രാത്രി വീട്ടില്‍ കയറി ബലാത്സംഗം ചെയ്തു

തിരുവനന്തപുരം: വലിയതുറയില്‍ 57 കാരിയെ രാത്രി വീട്ടില്‍ കയറി ബലാത്സംഗം ചെയ്തു. സ്ത്രീയുടെ മാലയും വീട്ടിലിരുന്ന പണവും മോഷണം പോയി. വ്യാഴാഴ്ച രാത്രിയാണ് പീഡനം നടന്നതെന്നാണ് പൊലീസ് നല്കുന്ന വിവരം. ബലാത്സംഗത്തിനിരയായ സ്ത്രീ ചികിത്സ തേടി ആശുപത്രിയിലെത്തിയ പ്പോള്‍ സംശയം തോന്നിയ ഡോക്ടറാണ് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് വൈദ്യ പരിശോധനയില്‍ ബലാത്സംഗം സ്ഥിരീകരിക്കുകയായിരുന്നു.
25 വയസ് തോന്നിക്കുന്ന ഒരാളാണ് വീടിനുള്ളില്‍ കടന്ന് തന്നെ ബലാത്സംഗം ചെയ്തതെന്ന് ഇവര്‍ പൊലീസിന് മൊഴി നല്കി. പീഡിപ്പിച്ച ശരീരത്തിലുണ്ടായിരുന്ന മാലയും മോതിരവും കവര്‍ന്നു. വീട്ടിലുണ്ടായിരുന്ന പണവും മോഷ്ടിച്ച ശേഷമാണ് ഇയാള്‍ കടന്നുകളഞ്ഞത്. ആരാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഇയാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഫോറന്‍സിക് സംഘം സ്ത്രീയുടെ വീട്ടില്‍ പരിശോധന നടത്തി.

