KOYILANDY DIARY.COM

The Perfect News Portal

കോയാരിക്കുന്ന് – നടുവിലക്കണ്ടി മീത്തൽ റോഡ് നാടിന് സമർപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ പന്തലായനിയിൽ പുതുതായി നിർമ്മിച്ച കോയാരിക്കുന്ന് – നടുവിലക്കണ്ടി മീത്തൽ റോഡ് നാടിന് സമർപ്പിച്ചു. നഗരസഭ 2025 – 26 ജനകീയാസൂത്രണ പദ്ധതിയൽ 3 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച റോഡ് നഗരസഭ അധ്യക്ഷൻ യു. കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
.
.
വാർഡ് വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ജനകീയ പങ്കാളിത്തത്തോടെ പ്രദേശത്ത് കളിസ്ഥലം കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതമായി നടക്കുകയാണെന്നും ചെയർപേഴ്സൺ പറഞ്ഞു. കെ. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. വാർഡ് വികസന സമിതി കൺവീനർ പി. ചന്ദ്രശേഖരൻ എൻ. സി. സത്യൻ, പി. നിഷ എന്നിവർ സംസാരിച്ചു.
Share news