വർക്കിങ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം
.
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2026- 27 വർഷത്തെ പദ്ധതി ആസൂത്രണത്തിന്റെ ഭാഗമായുള്ള വർക്കിങ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അശ്വതി ഷിനിലേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി. വി. അനുഷ അദ്ധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ മധു കിഴക്കയിൽ ആമുഖ ഭാഷണം നടത്തി.

വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ പി. എം. ശ്രീലത, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സന്തോഷ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ഷാനി എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ വർക്കിങ് ഗ്രൂപ്പുകൾ ചേർന്ന് പദ്ധതി നിർദ്ദേശങ്ങൾ സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി. സാബിത സ്വാഗതം പറഞ്ഞു.



