KOYILANDY DIARY

The Perfect News Portal

ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു

കുറ്റ്യാടി: അപൂര്‍വരോഗം ബാധിച്ച്‌ നടക്കാന്‍ പോലും പറ്റാത്ത കാവിലുംപാറ പഞ്ചായത്തിലെ മൊയിലോത്തറയിലെ വണ്ണത്താംകണ്ടി സന്തോഷിന്റെ മകന്‍ സാരംഗിന്റെ (9) ചികിത്സയ്ക്കായി നാട്ടുകാര്‍ കമ്മിറ്റി രൂപീകരിച്ചു.

സ്കൂള്‍ പഠനം മുടങ്ങിയ സാരംഗിന് നാലഞ്ച് വര്‍ഷം തുടര്‍ച്ചയായി ചികിത്സ നടത്തിയാല്‍ രോഗം ഭേദമാവും എന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. പ്രതിമാസം പതിനായിരത്തിലധികം രൂപ വരുന്ന ചികിത്സ ചെലവ് വഹിക്കാന്‍ നിര്‍ധന കുടുംബത്തിന് സാധ്യമല്ല.

ഈ സാഹചര്യത്തിലാണ് കാവിലുംപാറ മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റുമാര്‍ രക്ഷാധികാരികളായും – കെ.പി .സുധിഷ് (ചെയര്‍മാന്‍) ടി. കൃഷ്ണന്‍, (കണ്‍വീനര്‍) കെ.ടി മോഹനന്‍ (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളുമായാണ് കമ്മിറ്റി രൂപീകരിച്ചത്. തൊട്ടില്‍ പാലം ഫെഡറല്‍ ബാങ്കില്‍ 1172 OI 00220078 നമ്പറായി അക്കൗണ്ടും ആരംഭിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *