KOYILANDY DIARY

The Perfect News Portal

വിദേശ മദ്യശാല മാറ്റി സ്ഥാപിക്കുന്നതിൽ പ്രതിഷേധിച്ച്‌ മനുഷ്യച്ചങ്ങല തീര്‍ത്ത് ഗ്രാമം

കുന്ദമംഗലം: വിദേശ മദ്യശാല തങ്ങളുടെ പ്രദേശത്തേക്ക് മാറ്റി സ്ഥാപിക്കുവാനുള്ള ശ്രമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഒരു ഗ്രാമം കൈകോര്‍ത്തു. കുന്ദമംഗലം അങ്ങാടിയിലെ ബീവറേജ് ഔട്ട്ലറ്റ് കുരിക്കത്തൂരിനടുത്ത് ശിവഗിരിയിലേക്ക് മാറ്റുന്നതിനെതിരെയാണ് ഗ്രാമീണര്‍ ജാതി മത കക്ഷി രാഷ്ട്രീയം മറന്ന് മനുഷ്യ ചങ്ങലയില്‍ അണി നിരന്നത്.

പെരുവഴിക്കടവി, മിനി-പ്രിയദര്‍ശിനി, ശിവഗിരി, കുരിക്കത്തൂര്‍ എന്നീ പ്രദേശങ്ങളില്‍ നിന്നായി ആയിരത്തിലധികം പേര്‍ പങ്കെടുത്തു. ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെയാണ് പരിപാടി നടന്നത്. ഒരു കാരണവശാലും വിദേശമദ്യശാല അനുവദിക്കുകയില്ലെന്ന് ഗ്രാമവാസികള്‍ പ്രതിജ്ഞയെടുത്തു. തുടര്‍ന്ന് സമരപന്തലില്‍ സ്ഥാപിച്ച ക്യാന്‍വാസില്‍ ഒപ്പുശേഖരണം നടത്തി.

സമാപന സമ്മേളനത്തില്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. ജനാര്‍ദ്ധനന്‍ അദ്ധ്യക്ഷത വഹിച്ചു . കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബാബു നെല്ലൂളി, സി.പി.എം ജില്ലാ കമ്മിറ്റി അംഗം ടി. വേലായുധന്‍ , ഡി.ജെ.പി ബൂത്ത് പ്രസിഡന്റ് ബൈജു കരിമ്പനക്കല്‍, പ്രദേശത്തെ വാര്‍ഡ് മെമ്പര്‍മാരായ പി.പി. ഷീജ , സി.വി. സംജിത്ത് , വി. അനില്‍കുമാര്‍ 11-ാം വാര്‍ഡ് റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധി കാവാട്ട് ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു. അക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ദിലീപ് നെല്ലൂളിമീത്തല്‍ സ്വാഗതവും കുഴുമ്പാട്ടില്‍ ഷാജി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *