KOYILANDY DIARY

The Perfect News Portal

കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് പ്രഭാവര്‍മക്ക് കോഴിക്കോടിന്റെ ആദരം

കോഴിക്കോട് : കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും കവിയുമായ പ്രഭാവര്‍മക്ക് കോഴിക്കോടിന്റെ ആദരം. കലിക്കറ്റ് ആര്‍ട് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷനാണ് പ്രഭാവര്‍മക്ക് ആദരവും സംഗീത സന്ധ്യയും നടത്തിയത്. ടൗണ്‍ഹാളില്‍ നടന്ന പരിപാടി മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനംചെയ്തു.

പ്രഭാവര്‍മക്ക് ഉപഹാരവും മേയര്‍ സമ്മാനിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ സലാം വെള്ളയില്‍ അധ്യക്ഷനായി. പ്രസ്ക്ളബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, പി ജെ ജോഷ്വാ, എ വി കുഞ്ഞാമു എന്നിവര്‍ സംസാരിച്ചു.  പി അനില്‍ബാബു സ്വാഗതവും എം എം സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് സതീഷ് ബാബു നയിക്കുന്ന ഓള്‍ഡ് ഈസ് ഗോള്‍ഡ് ഗാനസന്ധ്യയും അരങ്ങേറി. സലാം വെള്ളയില്‍, രോഷ്നി മേനോന്‍, അജിത്കുമാര്‍, എ കെ അനില്‍കുമാര്‍, രമ്യ, റഹ്മത്ത് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ഓര്‍ക്കസ്ട്ര: കോഴിക്കോട് ഹരിദാസും വിനോദ്കുമാറും.

 

Leave a Reply

Your email address will not be published. Required fields are marked *