KOYILANDY DIARY.COM

The Perfect News Portal

കൊയിലോത്തും പടി അംഗനവാടിക്ക് പുതിയ കെട്ടിടം

.

കൊയിലാണ്ടി: കൊയിലോത്തും പടി അംഗനവാടിക്ക് പുതിയ കെട്ടിടം. മൂടാടി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിലെ കൊയിലോത്തും പടി അംഗൻവാടിയുടെ പുതിയ കെട്ടിടത്തിൻ്റ പ്രവൃത്തി ആരംഭിച്ചു. പ്രസിഡണ്ട് സി. കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.

 

വൈസ് പ്രസിഡണ്ട് ഷീജപട്ടേരി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി. കെ. ഭാസ്കരൻ, യു. അശോകൻ, എൻ .കെ. അസൈനാർ, പി. കെ. സോമശേഖരൻ, സൂപ്പർവൈസർ രാജലക്ഷ്മി എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ എം. പി. അഖില സ്വാഗതവും  ഷിബ ടീച്ചർ നന്ദിയും പറഞ്ഞു.

Share news
error: Content is protected !!