KOYILANDY DIARY.COM

The Perfect News Portal

സ്വര്‍ണവിലയില്‍ നേരിയ വര്‍ധന; പവന് 72,840 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. 40 രൂപ വര്‍ധിച്ച് ഒരു പവന് 72,840 രൂപയായി. ഗ്രാമിന് വെറും അഞ്ച് രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9100 രൂപയെന്നത് 9105 രൂപയായി ഉയര്‍ന്നു.

കുറച്ചു ദിവസങ്ങളിലായി ഏറിയും കുറഞ്ഞും നില്‍ക്കുകയായിരുന്ന സ്വര്‍ണവില വെള്ളിയാഴ്ച മുതലാണ് വീണ്ടും കുതിച്ചുയരാന്‍ തുടങ്ങിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ കൊണ്ട് സ്വര്‍ണവില പവന് 1240 രൂപ വര്‍ധിച്ചു. ശേഷം ഇന്നലെ പവന് 360 രൂപ കുറയുകയും ചെയ്തിരുന്നു.

 

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

Share news
error: Content is protected !!