KOYILANDY DIARY.COM

The Perfect News Portal

ഉന്നത വിജയം നേടിയ പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള ഉപഹാരവും. പഠനോപകരണങ്ങളും വിതരണം ചെയ്തു

കൊയിലാണ്ടി: എം.ഇ.എസ് കൊയിലാണ്ടിയും താലൂക്ക് ലീഗൽ സർവ്വീസ് കമ്മിറ്റിയും ചേർന്ന് പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള പുരസ്കാരവും, പഠനോപകരണങ്ങളും വിതരണം ചെയ്തു. ജഡ്ജി കെ. നൗഷാദ് അലി, കൊയിലാണ്ടി എസ്.എച്ച്.ഒ ശ്രീലാൽ ചന്ദ്രശേഖർ എന്നിവർ ചേർന്ന് വിതരണ ഉദ്ഘാടനം നിർവഹിച്ചു. എം.ഇ.എസ്. കോഴിക്കോട് ജില്ലാ ഭാരവാഹികളായ. കെ. വി . സലിം (ജില്ലാ പ്രസിഡൻറ്), ജനറൽ സെക്രട്ടറി. ഡോ. ഹമീദ് ഫസൽ (ജില്ലാ ജനറൽ സെക്രട്ടറി), ബി എം സുധീർ (ട്രഷറർ), ഹാരാമണിയിച്ചു. ലോക കേരള സഭ അംഗവും. എം.ഇ.എസ് താലൂക്ക് വൈസ് പ്രസിഡണ്ടുമായ പി കെ കബീർ. സലാല അതിഥികളെ പരിചയപ്പെടുത്തി.
.
.
എം.ഇ.എസ്.കൊയിലാണ്ടി താലൂക്ക് പ്രസിഡണ്ട്. പ്രൊഫസർ വി. കുട്ടൂസ അധ്യക്ഷൻ വഹിച്ചു. കെ വി സലിം ഡോക്ടർ. ഹമീദ് ഫസൽ. കൊയിലാണ്ടി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി സെക്രട്ടറി. ദിലീപ് കരയാട്ട്. വാർഡ് കൗൺസിലർ. അസീസ് മാസ്റ്റർ, സി. ടി ഷക്കീർ ഹുസൈൻ, B.M. സുധീർ പി പി, അബ്ദുള്ള കെ. ഫൈസൽ  എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എസ് . എം  റിയാസ് സ്വാഗതവും ട്രഷറർ വി.പി  ബഷീർ നന്ദിയും പറഞ്ഞു.
Share news