കുളത്തൂർ നന്മണ്ട മണ്ഡലം 1-ാം വാർഡ് ക്യാമ്പ് എക്സിക്യൂട്ടീവ് ചേർന്നു

കുളത്തൂർ: നന്മണ്ട മണ്ഡലം 1-ാം വാർഡ് ക്യാമ്പ് എക്സിക്യൂട്ടീവ് പടുപുറത്ത് വീട്ടിൽ ചേർന്നു. ജി.വി ഷാജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. USS പരീക്ഷയിൽ ഉന്നത വിജയം നോടിയ ശിവനന്ദ PS നെ ഷാജു മാസ്റ്റർ ആദരിച്ചു. മുതിർന്ന കോൺഗസ്പ പ്രവർത്തകൻ ഇ ഉണ്ണി മാധവൻ നായരെ DCC മെംബർ രാജീവൻ കൊളത്തൂർ പൊന്നാട അണിയിച്ചു.
.

.
അനൂപ് പടുപുറത്തിൻ്റെ അദ്ധ്യക്ഷതവഹിച്ചു. വത്സല മാധവൻ, കെ.എം മാധവൻ, വേലായുധൻ കുമ്പിലാവിൽ തുടങ്ങിയവർ സംസാരിച്ചു. ഇ സുരേഷ് മാസ്റ്റർ സ്വാഗതവു മിഥുൻ കൂമ്പിലാവിൽ നന്ദിയും പറഞ്ഞു.
