KOYILANDY DIARY.COM

The Perfect News Portal

സുരക്ഷാ പാലിയേറ്റീവും അരുൺ ലൈബ്രറി എളാട്ടേരിയും ചേര്‍ന്ന് പ്രഷർ – ഷുഗർ പരിശോധന നടത്തി

കൊയിലാണ്ടി: സുരക്ഷാ പാലിയേറ്റീവിന്റേയും അരുൺ ലൈബ്രറി എളാട്ടേരിയുടെയും സംയുക്താഭിമുഖ്യത്തിൽ പ്രഷർ, ഷുഗർ പരിശോധന നടന്നു. ലൈബ്രറിയിൽ വെച്ച് നടന്ന പരിശോധനയില്‍ വനിതാ വേദി സെക്രട്ടറി അനുഷ , ടെക്നീഷ്യൻ ഗംഗജ, പി കെ ശങ്കരൻ എന്നിവർ നേതൃത്വം നൽകി.
.
.
വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറിലധികം പേർ പരിശോധനയിൽ പങ്കെടുത്തു. ലൈബ്രറിയുടെ നേതൃത്വത്തില്‍ എല്ലാ മാസവും ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു. ലൈബ്രറിയുടെയും  ചെങ്ങോട്ടുകാവ് കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിന്റേയും നേതൃത്വത്തിൽ വനിതകൾക്ക് കഴിഞ്ഞദിവസം ലൈബ്രറിയിൽ വച്ച് ഹീമോഗ്ലോബിൻ ടെസ്റ്റും7 നടത്തിയിരുന്നു.
Share news