വ്യാഴാഴ്ച രാജ്യത്ത് ഇടതു വിദ്യാർത്ഥി സംഘടനകളുടെ വിദ്യാഭ്യാസ ബന്ദ്

ന്യൂഡൽഹി: നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേട്; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജി വെക്കുക.. 4ന് വ്യാഴാഴ്ച രാജ്യത്ത് ഇടതു വിദ്യാർത്ഥി സംഘടനകളുടെ വിദ്യാഭ്യാസ ബന്ദ്. പരീക്ഷാ നടത്തിപ്പിലുണ്ടായ ക്രമക്കേടിൽ പ്രതിഷേധിച്ചാണ് രാജ്യവ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ഇടതു വിദ്യാർഥി സംഘടനകൾ. ആഹ്വാനം ചെയ്തത്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കുംവരെ ശക്തമായ പ്രതിഷേധം രാജ്യത്ത് അലയടിക്കുമെന്നും നേതാക്കൾ പറഞ്ഞു. എസ്എഫ്ഐ, എഐഎസ്എഫ് സംഘടനകളാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതിട്ടുള്ളത്.

