KOYILANDY DIARY.COM

The Perfect News Portal

നീറ്റ് പരീക്ഷ ക്രമക്കേടിൽ അന്വേഷണം ഊർജിതമാക്കി സിബിഐ

നീറ്റ് പരീക്ഷ ക്രമക്കേടിൽ അന്വേഷണം ഊർജിതമാക്കി സിബിഐ. ബീഹാറിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ പക്കൽ നിന്നും ശേഖരിച്ച തെളിവുകളുടെ സഹായത്തോടെ സിബിഐ മറ്റു സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഇതുവരെ അന്വേഷണത്തിൽ 18 പേർ അറസ്റ്റിൽ ആയിട്ടുണ്ട്.

ചോദ്യപേപ്പർ ചേർന്നത് ജാർഖണ്ഡിൽ ആണെന്ന വിവരത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ചോദ്യപേപ്പറുകൾ അടങ്ങിയ ഡിജിറ്റൽ ലോക്കറുകളിൽ ക്രമക്കേട് നടന്നുവന്ന വിവരം സിബിഐ പരിശോധിക്കുന്നു. അതേസമയം മാറ്റിവെച്ച് നീറ്റ് പിജി പരീക്ഷ അടുത്ത ആഴ്ചയോടുകൂടി നടത്തുമെന്ന് സെൻട്രൽ ബോർഡ് ഓഫ് എക്സാമിനേഷൻ അറിയിച്ചു.

Share news