KOYILANDY DIARY.COM

The Perfect News Portal

സീബ്രാ ലൈനില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ സ്വകാര്യ ബസ്സ് ഇടിച്ച് തെറിപ്പിച്ചു; പെൺകുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

കോഴിക്കോട് ചെറുവണ്ണൂരില്‍ സീബ്രാ ലൈനില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ സ്വകാര്യ ബസ്സ് ഇടിച്ച് തെറിപ്പിച്ചു. കൊളത്തറ സ്വദേശിയായ വിദ്യാര്‍ത്ഥിനി ഫാത്തിമ റിനയെയാണ് അമിത വേഗത്തില്‍ വന്ന ബസ്സ് ഇടിച്ച് തെറിപ്പിച്ചത്. പെൺകുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ചെറുവണ്ണൂര്‍ സ്കൂളിന് മുന്നിലെ സീബ്ര ലൈനില്‍ വെച്ചാണ് വിദ്യാര്‍ത്ഥിനിയെ ബസ്സ് ഇടിച്ച് തെറിപ്പിച്ചത്.

Share news
error: Content is protected !!