KOYILANDY DIARY.COM

The Perfect News Portal

ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്ലിന് വേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയായി

ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്ലിന് വേണ്ടിയുള്ള ഒരുക്കങ്ങൾ സംസ്ഥാനത്ത് പൂർത്തിയായി. നാളെ രാവിലെ എട്ടുമണിക്ക് 20 കേന്ദ്രങ്ങളിലും വോട്ടെണ്ണൽ ആരംഭിക്കും. വിജയ പ്രതീക്ഷയിലാണ് മുന്നണികൾ. ഏപ്രിൽ 26ന് പോളിംഗ് ബൂത്തിലെത്തിയ കേരളം ഒരു മാസത്തിലധികം നീണ്ട കാത്തിരിപ്പിനൊടുവിൽ ആണ് ഫലപ്രഖ്യാപനത്തിലേക്ക് എത്തുന്നത്. വോട്ടെണ്ണലിനു വേണ്ടിയുള്ള എല്ലാ ക്രമീകരണങ്ങളും സംസ്ഥാനത്തെ 20 വോട്ടെണ്ണൽ കേന്ദ്രങ്ങളിലും പൂർത്തിയായി കഴിഞ്ഞു.

രാവിലെ എട്ടുമണിക്ക് തന്നെ വോട്ടെണ്ണൽ ആരംഭിക്കും. ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റുകളും പോസ്റ്റൽ ബാലറ്റുകളും ആണ് ആദ്യം എണ്ണി തുടങ്ങുക. 8.30 ഓടെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടുകൾ എണ്ണി തുടങ്ങും. ആദ്യ ഫല സൂചന 8.15 ഓടെ ലഭ്യമാകും. രാവിലെ ആറുമണി മുതൽ വോട്ടെണ്ണൽ പ്രത്യേക ബുള്ളറ്റിൻ ആരംഭിക്കും. വലിയ പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും ഉള്ളത്.

 

2019ൽ നിന്നും വലിയ മുന്നേറ്റം മുന്നണിക്ക് ഉണ്ടാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് . എന്നാൽ 2019ലെ സ്ഥിതി നിലനിർത്താൻ സാധിക്കുമെന്ന് യുഡിഎഫ് അവകാശപ്പെടുന്നു. അക്കൗണ്ട് തുറക്കും എന്ന ആത്മവിശ്വാസത്തിൽ എൻഡിഎയും . ബിജെപി വീണ്ടും അധികാരത്തിൽ എത്തുമെന്ന് ഭൂരിപക്ഷം സർവ്വേകളും അഭിപ്രായപ്പെടുമ്പോൾ കേരളത്തിൽ ജനങ്ങൾ മാറി ചിന്തിക്കും എന്നാണ് രാഷ്ട്രീയ വിലയിരുത്തൽ.

Advertisements
Share news
error: Content is protected !!