KOYILANDY DIARY.COM

The Perfect News Portal

ശമ്പള നിഷേധത്തിനെതിരെ കേരള എൻജിഒ അസോസിയേഷൻ പ്രതിഷേധിച്ചു

കൊയിലാണ്ടി: ശമ്പള നിഷേധിക്കുന്നെന്നാരോപിച്ച് കേരള എൻജിഒ അസോസിയേഷൻ പ്രതിഷേധിച്ചു. സമയബന്ധിതമായി ശമ്പളം നല്കാതെ സർക്കാർ ജീവനക്കാരെ ദുരിതത്തിലാക്കുകയാണ് ചെയ്യുന്നതെന്നും കൊയിലാണ്ടി സബ് ട്രഷറിക്കുമുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട്  സംസ്ഥാന കമ്മറ്റി അംഗം വി. പ്രതീഷ് പറഞ്ഞു. ബ്രാഞ്ച് പ്രസിഡൻ്റ് എം. ഷാജി മനേഷ് അധ്യക്ഷതവഹിച്ചു. പ്രദീപ് സായ് വേൽ, വി കെ സുധീഷ് കുമാർ, കെ. അനിൽകുമാർ, ടി. ടി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
Share news
error: Content is protected !!