KOYILANDY DIARY

The Perfect News Portal

പന്തലായനി അഘോര ശിവക്ഷേത്രത്തില്‍ ശിവരാത്രി നാളില്‍ അഖണ്ഡ നൃത്താര്‍ച്ചന

കൊയിലാണ്ടി: പന്തലായനി അഘോര ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി മാര്‍ച്ച് എട്ടിന് ശിവരാത്രി നാളില്‍ അഖണ്ഡ നൃത്താര്‍ച്ച നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഭരതനാട്യം, കഥക്, കഥകളി, കുച്ചിപ്പുടി, മണിപ്പൂരി, മോഹിനിയാട്ടം, ഒഡിസി, സത്രിയ തുടങ്ങിയ നൃത്ത രൂപങ്ങളാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന കലാകാരന്‍മാര്‍ അവതരിപ്പിക്കുക. നാല്‍പ്പതോളം പ്രാദേശിക കലാകാരന്‍മാരും പങ്കെടുക്കും.
നാഷണല്‍ ടെമ്പിള്‍ ഡാന്‍സ് ഫെസ്റ്റെന്ന നിലയിലാണ് പന്തലായനി മഹാദേവന് നൃത്താര്‍ച്ചന നടത്തുന്നതെന്ന് ഭരതാഞ്ജലി മധുസൂദനന്‍ പറഞ്ഞു. മഹാ ശിവരാത്രി നാളില്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ നീണ്ടു നില്‍ക്കുന്നതാണ് നൃത്താര്‍ച്ചന. തുടര്‍ച്ചയായി പത്താം വര്‍ഷമാണ് അഘോര ശിവക്ഷേത്രത്തില്‍ അഖണ്ഡ നൃത്താര്‍ച്ചന സംഘടിപ്പിക്കുന്നത്. നൃത്ത സമര്‍പ്പണത്തിനായി ക്ഷേത്രത്തെ സമീപിക്കുന്നവരുടെ എണ്ണം ഓരോ വര്‍ഷവും കൂടി വരികയാണ്.
Advertisements
 ശിവരാത്രി ഉത്സവത്തിന്റെ ഭാഗമായി ബുധനാഴ്ച പ്രാദേശിക കലാകാരന്‍മാരുടെ കലാ വിരുന്ന്, വ്യാഴാഴ്ച രാവിലെ ശിവ സഹസ്രനാമാര്‍ച്ചന, രാത്രി ഏഴിന് നാടകം-പഞ്ചമിപ്പെറ്റ പന്തിരുകുലം എന്നിവ ഉണ്ടാകും. പത്രസമ്മേളനത്തില്‍ പ്രേംകുമാര്‍ കീഴ്‌ക്കോട്ട്, എസ്.അരവിന്ദന്‍, മധുസൂദനന്‍ ഭരതാഞ്ജലി, എ.കെ.ഗീത എന്നിവര്‍ പങ്കെടുത്തു.