KOYILANDY DIARY.COM

The Perfect News Portal

കൊല്ലം പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവം മാർച്ച് 29 മുതൽ ഏപ്രിൽ 5 വരെ

കൊയിലാണ്ടിക്കാർക്ക് ഇനി പൂരങ്ങളുടെ ദിന രാത്രങ്ങൾ..  കാളിയാട്ട മഹോത്സവം ഏപ്രിൽ അഞ്ചിന്. മാർച്ച് 29ന് കൊടിയേറും. ഏപ്രിൽ നാലിന്  വലിയ വിളക്ക്, അഞ്ചിന് കാളിയാട്ടവുമാണ്. വെള്ളിയാഴ്ച രാവിലെ പൊറ്റമ്മൽ ഉണ്ണികൃഷ്ണൻ നമ്പീശന്റെയും, കോട്ടൂർ ശശികുമാർ നമ്പീശന്റെയും കാർമികത്വത്തിലാണ്  കാളിയാട്ടം കുറിക്കൽ ചടങ്ങ് നടന്നത്. 
ട്രസ്റ്റി ബോർഡ് ചെയർമാൻ ഇളയടത്ത് വേണുഗോപാൽ, അംഗങ്ങളായ കീഴയിൽ ബാലൻ നായർ, വാഴയിൽ ബാലൻ നായർ, മുണ്ടക്കൽ ഉണ്ണികൃഷ്ണൻ നായർ, പുനത്തിൽ നാരായണൻകുട്ടി നായർ, എരോത്ത് അപ്പുക്കുട്ടി നായർ, സി. ഉണ്ണികൃഷ്ണൻ, പി. പി. രാധാകൃഷ്ണൻ, ടി. ശ്രീപുത്രൻ, എം. ബാലകൃഷ്ണൻ, എക്സിക്യൂട്ടീവ് ഓഫീസർ ടി.ടി. വിനോദൻ എന്നിവർ സന്നിഹിതരായിരുന്നു.
Share news
error: Content is protected !!