KOYILANDY DIARY

The Perfect News Portal

ക്യാരറ്റ് ജ്യൂസ് കഴിയ്ക്കുന്നത് അത്യന്തം അപകടകരമാണെന്ന് പഠനം

ക്യാരറ്റ് ജ്യൂസ് വളരെ നല്ലതാണെന്നാണ് നമ്മള്‍ കേട്ടിരിക്കുന്നത്. സൗന്ദ്യര്യത്തിനും കാരറ്റ് വളരെ നല്ലതാതാണ്. ക്യാരറ്റിന് യാതൊരു തരത്തിലുള്ള പാര്‍ശ്വഫലങ്ങളുമില്ല എന്നൊക്കെയാണ് നമ്മള്‍ കേട്ടിരിക്കുന്നത്. എന്നാല്‍ ക്യാരറ്റ് ജ്യൂസ് കഴിയ്ക്കുന്നത് അത്യന്തം അപകടകരമാണെന്ന് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു.നമ്മുടെ ആരോഗ്യവ്യവസ്ഥയെ തന്നെ തകരാറിലാക്കുന്ന അവസ്ഥയാണ് ക്യാരറ്റ് ജ്യൂസ് കഴിയ്ക്കുന്നതിലൂടെ ഉണ്ടാവുകയെന്നാണ് പഠനങ്ങള്‍ വാദിക്കുന്നത്. നാരുകളാല്‍ സമ്ബുഷ്ടവും കരോട്ടിന്‍ ധാരാളം അടങ്ങിയിട്ടുള്ളതുമായ പച്ചക്കറിയാണ് ക്യാരറ്റ്. എന്നാല്‍ ഇത് ജ്യൂസ് ആക്കുന്നതിലൂടെ ഇതില്‍ അടങ്ങിയിട്ടുള്ള ഫൈബറിന്റെ അളവും പ്രോട്ടീന്റെ അളവും വളരെയേറെ കുറയും.

ക്യാരറ്റ് ജ്യൂസ് ആക്കുന്നതോടെ ഇതിന്റെ മഞ്ഞ നിറം കൂടുന്നു. ഇത് നമ്മുടെ ചര്‍മ്മത്തിലുടനീളം മഞ്ഞ നിറം ഉണ്ടാക്കാന്‍ കാരണമാകുമെന്നും പഠനത്തില്‍ പറയുന്നു.പച്ചക്കറികളില്‍ പല തരത്തിലുള്ള മാലിന്യങ്ങലും വിഷവസ്തുക്കളും അടിച്ച്‌ ചേര്‍ക്കുന്നത് സ്വാഭാവികമാണ്. അതുകൊണ്ട് തന്നെ ഇത് ജ്യൂസ് ആക്കുന്നതോടെ ഈ മാലിന്യങ്ങളും മറ്റും അതിലേക്ക് കൂടുതല്‍ ലയിച്ചു ചേരുന്നു. അതുമൂലം വലിയ തോതിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴി വെക്കുന്നു.

കുട്ടികള്‍ക്ക് ക്യാരറ്റ് ജ്യൂസ് കൊടുക്കുന്നതും വലിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. കൂടാതെ പ്രമേഹത്തിന്റെ അളവ് കൂട്ടുന്നതിനു ഇതൊരു കാരണമാകുന്നു. അതു കൊണ്ട് ആവശ്യത്തിനു മാത്രം ക്യാരറ്റ് ജ്യൂസ് ഉപയോഗിക്കുക.

Leave a Reply

Your email address will not be published. Required fields are marked *