KOYILANDY DIARY

The Perfect News Portal

എം.ജി.കെ മേനോന്‍ അന്തരിച്ചു

ഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും പ്രമുഖ പ്രപഞ്ച ശാസ്ത്രജ്ഞനുമായിരുന്ന എം.ജി.കെ മേനോന്‍ അന്തരിച്ചു. 88 വയസായിരുന്നു. ഭാര്യയും മകനും മകളുമുണ്ട്.

വി.പി.സിംഗ് മന്ത്രിസഭയില്‍ ശാസ്ത്ര സാങ്കേതിക,​വിദ്യാഭ്യാസ സഹമന്ത്രിയായി സേവനമനുഷ്‍ഠിച്ചിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1972ല്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാനായിരുന്ന മേനോന്‍ 35ആം വയസില്‍ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന്റെ ഡയറക്ടറായും ജോലി നോക്കി. പദ്മവിഭൂഷണ്‍ ജേതാവ് കൂടിയായ മേനോന്‍,​ കോസ്മിക് കിരണങ്ങളെ കുറിച്ച്‌ നടത്തിയ പഠനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

1982​- 89 കാലത്ത് ആസൂത്രണ കമ്മിഷന്‍ അംഗമായിരുന്നു. 1986-89ല്‍ പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവായും സി.എസ്.ഐ.ആര്‍ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1990-96ല്‍ രാജ്യസഭാംഗമായിരുന്നു. റോയല്‍ സൊസൈറ്റി ഒഫ് ലണ്ടന്‍,​ ഇന്ത്യന്‍ അക്കാഡമി ഒഫ് സയന്‍സസ് എന്നിവിടങ്ങളില്‍ ഫെലോയായും പ്രവര്‍ത്തിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *