KOYILANDY DIARY

The Perfect News Portal

കേരളോത്സവം ഡിസംബര്‍ 13 മുതല്‍ 18 വരെ പേരാമ്പ്രയില്‍

കോഴിക്കോട്: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്‍െറയും ജില്ല പഞ്ചായത്തിന്‍െറയും ആഭിമുഖ്യത്തില്‍ ജില്ല കേരളോത്സവം ഡിസംബര്‍ 13 മുതല്‍ 18 വരെ പേരാമ്പ്രയില്‍ നടക്കും. കായിക മത്സരങ്ങള്‍ ഡിസംബര്‍ 13 മുതല്‍ 15 വരെയും, കലാമത്സരങ്ങള്‍ ഡിസംബര്‍ 16 മുതല്‍ 18 വരെയുമാണ് നടക്കുക.

ജില്ലതല മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയ മത്സരാര്‍ഥികളുടെ പ്രവേശന ഫോറം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ (മുനിസിപ്പാലിറ്റി, ബ്ളോക്ക് പഞ്ചായത്ത്, കോര്‍പറേഷന്‍) ഡിസംബര്‍ ഒമ്ബതിന് വൈകീട്ട് അഞ്ചിനു മുമ്പ്‌
യുവജനക്ഷേമ ബോര്‍ഡിന്‍െറ www.skywbkerala.gov.in എന്ന വെബ്സൈറ്റിലേക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. നേരിട്ടുള്ള അപേക്ഷ സ്വീകരിക്കില്ല. മത്സരാര്‍ഥികള്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സമയത്ത് ഹാജരാക്കിയ തിരിച്ചറിയല്‍ രേഖ മത്സരസമയത്ത് ഹാജരാക്കണം.

Leave a Reply

Your email address will not be published. Required fields are marked *