KOYILANDY DIARY

The Perfect News Portal

മലയാളത്തിലെ പിന്നണി ഗാനരംഗത്തേയ്ക്ക് രണ്ട് കുഞ്ഞു ഗായികമാര്‍ കൂടി

മലയാളത്തിലെ പിന്നണി ഗാനരംഗത്തേയ്ക്ക് രണ്ട് കുഞ്ഞു ഗായികമാര്‍ കൂടി. നടന്‍ ഇന്ദ്രജിത്തിന്റെയും നടി പൂര്‍ണിമയുടെയും മക്കളായ പ്രാര്‍ഥനയും നക്ഷത്രയും. പൃഥ്വിരാജ് നിര്‍മിച്ച്‌ ഹനീഫ് ആദേനി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമായ ദി ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാകുടുംബത്തില്‍ നിന്നുള്ള ഇവരുടെ പാട്ടരങ്ങേറ്റം. ഗോപിസുന്ദറിന്റെ ഈണങ്ങള്‍ക്കാണ് ഇവര്‍ സ്വരം നല്‍കുന്നത്. റെക്കോഡിങ് വേളയില്‍ ഗോപി സുന്ദറിനൊപ്പമുള്ള ഇവരുടെ പടം ഇന്ദ്രജിത്തിന്റെ സഹോദരന്‍ കൂടിയായ പൃഥ്വിരാജ് തന്നെയാണ് ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്.

ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ സന്തോഷ് ശിവന്‍, ഷാജി നടേശന്‍, ആര്യ എന്നിവര്‍ക്കൊപ്പമാണ് പൃഥ്വിരാജ് ചിത്രം നിര്‍മിക്കുന്നത്. ഓഗസ്റ്റ് സിനിമാസിന്റെ രണ്ടാമത്തെ മമ്മൂട്ടി ചിത്രമാണ് ദി ഗ്രേറ്റ്ഫാദര്‍.മമ്മൂട്ടി ഒരു സ്റ്റൈലിഷ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഒരു കുട്ടിയും നിര്‍ണായക കഥാപാത്രമാണ്. ഫുട്ബോള്‍ താരം ഐ.എം. വിജയനും ചിത്രത്തില്‍ ഒരു വേഷം ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *