എടവരാട് വെങ്ങളത്ത്കണ്ടി വി. കെ. മൊയ്തു മുസ്ല്യാർ (60)
പേരാമ്പ്ര: എടവരാട് വെങ്ങളത്ത് കണ്ടി വി. കെ. മൊയ്തു മുസ്ല്യാർ (60) നിര്യാതനായി. എടവരാട് പരേതരായ പുതിയോട്ടിൽ മൂത്താൻ എന്നവരുടെയും കൊളോറോത്ത് ആയിഷ ഉമ്മയുടെയും മകനാണ്. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കൽ കോളേജിലാണ് മരണപ്പെട്ടത്. കഴിഞ്ഞ മാസം 26 ന് പേരാമ്പ്ര – ചാനിയംകടവ്- വടകര റോഡിൽ ചാനിയം കടവ് പാലത്തിനടുത്ത് വെച്ച് അദ്ദേഹം സഞ്ചരിച്ച ബൈക്കിൽ എതിരെ വന്ന വാഹനം ഇടിച്ചായിരുന്നു അപകടം.

തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. എടവരാട് അൻസാറുൽ ഇസ്ലാം മദ്രസ്സ കമ്മിറ്റി പ്രസിഡണ്ട്, കഴിഞ്ഞ 17 വർഷമായി മുടപ്പിലാവിൽ നോർത്ത് നൂറുൽ ഹുദാ മദ്രസ്സ സദർ മുഅല്ലിം എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു. കേരള മുസ്ലിം ജമാഅത്ത് പേരാമ്പ്ര സർക്കിൾ പ്രസിഡണ്ടായും കുറുന്തോടി ഹിദായത്തുസ്സിബ് യാൻ മദ്രസ്സ, ചെരണ്ടത്തൂർ ദാറുൽ ഉലൂം മദ്രസ്സ എന്നിവിടങ്ങളിൽ മുഅല്ലിമായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

ഭാര്യ: കുഞ്ഞാമി തറമൽ, (കക്കറമുക്ക്) കൊയിലാണ്ടി ഗവ.ആശുപത്രി അറ്റൻ്റർ), മക്കൾ: മുഹമ്മദ് തസ്നീം (ഖത്തർ), ആയിഷ ഉമൈറ കക്കറമുക്ക്, അഫീഫ അഫ്സലുൽഉലമ വിദ്യാർത്ഥി (മേപ്പയ്യൂർ സലഫി കോളേജ്). മരുമകൻ: മുഹമ്മദ് ഷബീർ കക്കറമുക്ക് (ഖത്തർ). സഹോദരങ്ങൾ: മറിയം കരണ്ടക്കൽ, മുഹമ്മദ് വെങ്ങളത്ത് കണ്ടി, ആമിന പന്തിരിക്കര, ഫാത്തിമ മൂരികുത്തി, അബ്ദുല്ല വി.കെ.സി (ഖത്തർ), കദീജ കൂട്ടാലിട, ഇബ്രാഹീം ഐ.വി.കെ (കൊടുവള്ളി മുസ്ലിം യതീംഖാന സ്റ്റാഫ്), റംല ചെറുവണ്ണൂർ.

